വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ സംരംഭക വർഷാചരണത്തിൻ്റെ തുടർച്ചയായി 2023-24 സാമ്പത്തിക വർഷവും വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ചേർന്ന് ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല നാളെ ഓഗസ്റ്റ് 10 വ്യാഴം രാവിലെ 10.30 ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നു .ശിൽപശാലയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം നൽകും. സംരംഭകത്വ സാധ്യത മേഖലകൾ, ബാങ്ക് വായ്പ നടപടികൾ, വിവിധങ്ങളായ കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ എന്നിവയെക്കുറിചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായകരമാകും. ഉത്പാദനം, സേവനം, ഫാം , കച്ചവടം മേഖലകളിൽ സംരംഭകരാകാൻ താല്പര്യമുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വ്യവസായവകുപ്പ് പ്രതിനിധിയെ ബന്ധപ്പെടാം. നമ്പർ :8089537724
Post a Comment