തിരുവമ്പാടി: സി. ആനി ജോസഫ് CMC (73 ) നിര്യാതയായി. കണ്ണൂർ എടൂർ കൊടകുത്തിയേൽ ജോസഫ് മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ചാക്കോച്ചൻ, മത്തായി (റിട്ട. പോസ്റ്റ് മാസ്റ്റർ ), ജോയ് (റിട്ട. അധ്യാപകൻ ), പരേതനായ ദേവസ്യ, സി. ജോസ് മരിയCMC( തലശ്ശേരി), സി. ജോയ്‌സ് CMC ( താമരശ്ശേരി), പരേതനായ ജോൺ, ജോർജ്,ത്രേസ്യാമ്മ(റിട്ട. അദ്ധ്യാപിക ). തിരുവമ്പാടി, കൂടരഞ്ഞി, ചവറ ഭവൻ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളിൽ മദർ സുപ്പീരിയർ ആയും പ്രൊവിൻഷൻ കൗൺസിലർ ആയും,ലിസ്യു റാണി നേഴ്സറി സ്കൂൾ തിരുവമ്പാടി, നസ്രത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ, ചവറ എൽ പി സ്കൂൾ താമരശ്ശേരി, സാന്തോം നഴ്സറി സ്കൂൾ തോട്ടുമുക്കം എന്നീ സ്കൂളുകളിൽ ഹെഡ്മിസ്ട്രസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (9/ 8 /23 )ബുധൻ രാവിലെ 11 മണിക്ക് തിരുവമ്പാടി കോൺവെന്റ് ചാപ്പലിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിൽ നടക്കും.
Post a Comment