Aug 9, 2023

അഗസ്ത്യമുഴി അങ്ങാടിയിലെ വിദേശ മദ്യവിൽപനശാലക്കെതിരെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു വിദേശ മദ്യവിൽപന ശാല അനുവദിക്കരുത് - വ്യാപാരികൾ


മുക്കം: അഗസ്ത്യമുഴി അങ്ങാടിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത്, വിദേശ മദ്യ വില്പന ശാല ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വിവിധ സർക്കാർ ഓഫീസുകളും, സ്കൂളുകളും, ജുമുഅത്ത് പള്ളിയും സ്ഥിതിചെയ്യുന്ന അഗസ്ത്യാന്മുഴി അങ്ങാടിയിൽ ഇപ്പോൾ തന്നെ  ട്രാഫിക് ബ്ലോക്ക് ഗുരുതരമാണ്. 


  ഇവിടെ മദ്യശാല കൂടി വന്നാൽ ട്രാഫിക് ബ്ലോക്ക് അതീവ ഗുരുതരം ആവുകയും, അപകട സാധ്യത ഏറുകയും ചെയ്യുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. കെ വി വി ഇ എസ് അഗസ്ത്യാമ്പുഴി യൂണിറ്റിൽ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് നടന്ന യോഗം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റും കൂടിയായ ജോസഫ് പൈമ്പിള്ളി ഉത്ഘാടനം ചെയ്തു. അങ്ങാടിയിൽ പ്രകടനം നടത്തുകയും മധുരപലാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റിലെ വ്യാപാരികൾ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുകയും, കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ,ട്രഷറർ പി കെ റഷീദ്, ഉണ്ണി പ്രശാന്തി,സുരേഷ് കുമാർ,ഗിരീഷ് കുമാർ,ലത്തീഫ് എ കെ.അബ്ദുറഹിമാൻ എ. മത്തായി മൈക്കിൾ, ബിജു എ സി,പ്രമോദ് സി,സോമി തോമസ്, റീന രാജേഷ് എന്നിവർ സംസാരിച്ചു.

അഗസ്ത്യൻമുഴിയിൽ മദ്യശാല അനുവദിക്കില്ല; മദ്റസ മാനേജ്മെന്റ് അസോസിയേഷൻ

മുക്കം: സാമൂഹിക വിപത്തായ മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പൊതു നങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോ സിയേഷൻ മുക്കം റെയ്ഞ്ച് കമ്മിറ്റി.
സ്കൂളുകളും ആരാധനാല യങ്ങളും മറ്റു സർക്കാർ സ്ഥാപനങ്ങളുമുള്ള അഗസ്ത്യൻമുഴിയിൽ മദ്യശാല തുടങ്ങാൻ അനുവദിക്കില്ല. സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും നടപടികളുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

യോഗത്തിൽ പ്രസിഡന്റ് ബാപ്പു മുസ്ലിയാർ പട്ടർചോല, ജനറൽസെക്രട്ടറി മജീദ് നെല്ലിക്കാപറമ്പ്, ട്രഷറർ ബാജുകവചം, കോയ ഹാജി, കുഞ്ഞിരായിൻ, ഹുമാൻ കുമാരനെല്ലൂർ, ഫൈസൽ ആനയാംകുന്ന് എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only