കോടഞ്ചേരി : താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെയും COD-യുടെയും നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കോടഞ്ചേരി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ വെച്ച് ,സ്കൂൾ മാനേജർ റവ. ഫാ കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ഫാ ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സംരംഭത്തെക്കുറിച്ച് COD ഡയറക്ടർ റവ ഫാദർ ജോർജ് ചെമ്പരത്തി, പദ്ധതി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നു വന്നനാല്പതോളം കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിമോൾ കെ, അധ്യാപക പ്രതിനിധികളായ ഷിജോ ജോൺ, ജിതിൻ സജി, ജാൻസി ആന്റണി, ആൻസ് മരിയ പി റ്റി.എ പ്രസിഡൻ്റ് സിബി ജോൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Post a Comment