ചോണ്ടാട്: ചോണാട് നൂറുൽഇസ്ലാം മദ്രസാ എസ് കെ എസ് ബി വിയുടെയും വനിതാ വിംഗ് ഫാഇദാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം സമുചിതമായിആഘോഷിച്ചു.
മദ്രസാ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ മദ്രസ ജനറൽ സെക്രട്ടറി അബ്ദുറഷീദ് സാഹിബ് ദേശീയ പതാകഉയർത്തി. എസ് കെ എസ് ബി വി. സെക്രട്ടറി അബിൻ മുഹമ്മദ് പരിപാടിക്ക് സ്വാഗതമരുളി. തുടർന്ന് ഉസ്മാൻ അസ്ലമിയുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം ഷംസുദ്ദീൻ ഫൈസി അവർകൾ യോഗംഉദ്ഘാടനംചെയ്തു. . മദ്രസാ ലീഡർ ഫഹമിതാ ജന്ന പ്രതിജ്ഞ ചൊല്ലികൊടുത്തു.
തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ മത്സര പരിപാടികൾ നടന്നു.
മുഹമ്മദ് സാലിoയമാനി, കുന്നത്ത് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങി മഹല്ലത്തിലുള്ള മറ്റുള്ളവരും സംബന്ധിച്ചു.
.
Post a Comment