രാജ്യത്തിന്റെ എഴുപത്തിആറാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.
ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് പതാക ഉയർത്തി. വാർഡ് മെമ്പർ റുഖിയ റഹീം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മലയാളം, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും വിവിധ ക്ലാസുകളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുമുള്ള എൻഡോവ്മെന്റുകളുടെ വിതരണം മാനേജർ എൻ.എം.അബ്ദുൽ മജീദ് നിർവഹിച്ചു. പി. സാദിഖ് അലി മാസ്റ്റർ സ്വാതന്ത്രദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയി കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. രജീഷ്, എൻ.എ അബ്ദുസ്സലാം, ഷാഹിർ പി.യു, ഫൗസിയ, ആരിഫ സത്താർ, ചിഞ്ചു സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment