മുക്കം.കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ്സ് മുക്കം ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ഷീല നെല്ലിക്കൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ജംഷിദ് ഒളകര എന്നിവർക്ക് സ്വീകരണം നൽകി കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സമാൻ ചാലൂളി ഉദ്ഘാടനം ചെയ്തു,ചടങ്ങിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റിൻസി ജോൺസൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത, റീന പ്രകാശ്,റെജീന സലാം,ശാന്താദേവി മൂത്തേടത്ത്,റാസിയ മലാം കുന്ന്,സാദിഖ് കുറ്റി പറമ്പ് എന്നിവർ സംസാരിച്ചു തുടർന്ന് ഓൺലൈനായി നടത്തിയ പാട്ട് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു
Post a Comment