Aug 16, 2023

കാട്ടാന നശിപ്പിച്ച കൃഷി ഭൂമി കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.


തിരുവമ്പാടി : ആനിക്കാംപൊയിൽ ചെറുശ്ശേരി വാലുമ്മൽ കുട്ടിയുടെയും , വയലിൽ ജോൺസന്റെയും കൃഷി ഇടത്തിൽ കാട്ടാന ഇറങ്ങി വാഴയും , ജാതിയും നശിപ്പിച്ച കൃഷിയിടം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണന്തറയും , നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിലും സംഘവും സന്ദർശിച്ചു.
കാട്ടാന നശിപ്പിച്ച വാഴയുടെയും , ജാതിയുടെയും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും, ആന ഇറങ്ങാതെ വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കണമെന്നും, കാട്ടാന ഇറങ്ങുന്നത് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലെ ങ്കിൽ ശക്തമായ പ്രതിഷേധസമരവുമായി കർഷക കോൺഗ്രസ് ഇറങ്ങുമെന്നും സംഘം അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ , കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്മാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ, എ.വി ജോസ് , ജില്ലാ എക്സിക്കുട്ടീവ് ജിതിൻ പല്ലാട്ട് , തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only