Aug 16, 2023

മുക്കം വി കെ എച്ച് എം ഒ കോളേജിൽ സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു


മുക്കം: 77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുക്കം വി കെ എച്ച് എം എം ഒ വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ അതിവിപുലമായി ആഘോഷിച്ചു.


കോളേജ് പ്രിൻസിപാൾ റംലത്ത് ഇ പതാക ഉയർത്തി. നാഷണൽ സല്യൂട്ടിനു ശേഷം സത്യ പ്രതിജ്ഞ, ദേശ ഭക്തി ഗാനങ്ങൾ, ദേശീയ ഗാനം, എന്നിവ സംഘടിപ്പിച്ചു.

 രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത സ്വാതന്ത്രസമര സേനാനികളുടെ ചരിത്രങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിശദീകരിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സഫ, നൗഷിദ എന്നിവരെയും രണ്ടാം സ്ഥാനം നേടിയ വൈഷ്ണവി, മൂന്നാം സ്ഥാനം നേടിയ ഷഹാന എം ടി. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇഖ്റ, രണ്ടാം സ്ഥാനം നേടിയ ഷഹ്‌സാദി, മൂന്നാം സ്ഥാനം നേടിയ ഫാത്തിമ സഹല.ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ, രണ്ടാം സ്ഥാനം നേടിയ നൗഫ, മൂന്നാം സ്ഥാനം നേടിയ അനശ്വര, അതോടപ്പം മറ്റു മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിജയികൾക്കും ഉപഹാരം കൈമാറി.

പരിപാടിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അശൂറ ബാനു, ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ, പ്രധാന അധ്യാപകരായ രേഷ്മ, അസ്ന, പ്രഭ,സീന, സാനി, ഉബൈദിയ, മറ്റു സ്റ്റാഫുകളും,വിദ്യാർത്ഥിനികളും പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only