Aug 21, 2023

ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരണപ്പെട്ടു


മുക്കം:
ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പൊള്‍ ഒഴുക്കിൽപ്പെട്ട മുങ്ങിപ്പോയ വിദ്യാർത്ഥി മിഥിലാജ് (17) ഇന്ന് പുലർച്ചെ മരണപ്പെട്ടു

ഇരുവഴിഞ്ഞി പുഴയിൽ വെൻറ് പൈപ്പ് പാലത്തിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ പുഴയിൽ അകപ്പെട്ടതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ മുങ്ങി കണ്ടെടുത്തിരുന്നു .

പൂനൂര് ദവ കോളേജ് പ്ലസ് ടു വിദ്യാർഥിയാണ് മരണപ്പെട്ട മിഥിലാജ്.

പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സനാണ് പിതാവ്. മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ കണ്ടെടുക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം അംഗം ആർ മിഥുൻ ആണ് മുങ്ങിയെടുത്തത്. തുടർന്ന് സേനാംഗങ്ങൾ CPR നൽകിയ ശേഷം പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ മുക്കം കെഎംസിടി ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്നു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only