മുക്കം : കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത ഉദ്ഘാടനം ചെയ്തു,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ,കെപി ഷാജി,അഷ്‌റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്,സുനിത രാജൻ,റുഖ്യാറഹീം, ശ്രുതി കമ്പളത്ത്, എന്നിവർ സംസാരിച്ചു വ്യവസായ വികസന ഓഫീസർ ശ്രീ.വിപിൻ ദാസ് സംരംഭകത്വ പ്രാധാന്യം / സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ /വിവിധ തരം സർക്കാർ പദ്ധതികൾ ആനു കൂല്യങ്ങൾ/ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസും നടത്തി. ഫിനാഷ്യൽ ലിറ്റെറസിയെക്കുറിച്ച് കുന്നമംഗലം എഫ് എൽ സി ഷില്പ ക്ലാസ്സെടുത്തു. നന്ദി എന്റർ പ്രൈസ് ഡെവലപ്പമ്മെന്റ് എക്സിക്യൂട്ടീവ് ചിത്ര നന്ദി പറഞ്ഞു
Post a Comment