Aug 15, 2023

സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


മുക്കം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സലീം മുട്ടാത്ത് അർഹനായി.


2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ച സലീം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്. കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്._ _മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്.
കോടഞ്ചേരിയിൽ വയോദികയുടെ തിരോധാനവുമായി ബന്ധപ്പെട്ട തെരച്ചിലിൽ എട്ട് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ ഏറെ പ്രശംസ നേടിയിരുന്നു.
 റിട്ട:അധ്യാപകൻ മുട്ടാത്ത് അബ്ദുൽഅസീസ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവാടി ഗവ:ഹൈസ്‌കൂളിലെ അധ്യാപിക സെറീന യു.പി ഭാര്യയാണ്. റസൽ സലീം, സിയ സലീം മക്കളാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only