സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജീമോൾ കെ തെരുവൻകുന്നേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശേരി ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. സ്കൂൾ മാനേജർ റവ.ഫാദർ കുര്യാക്കോസ് ഐക്കുള്ളമ്പിൽ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീ വാസുദേവൻ ഞാറ്റുകാലായിൽ , പി ടി എ പ്രസിഡന്റ് സിബി തൂങ്കുഴി , സ്കൂൾ ലീഡർ ആദികേശവ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ മനോഹരമായ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ ഉണ്ടായിരുന്നു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.
Post a Comment