Aug 3, 2023

മലബാർ റിവർ ഫെസ്റ്റിവൽ-വിളംബര ജാഥ നടത്തി


കോടഞ്ചേരി: നാളെ ആരംഭിക്കുന്ന ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ,  വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ  വിളംബര ജാഥ നടത്തി.


 വിളംബര ജാഥയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി പുളിക്കാട്ട്, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ  ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചിന്നാ അശോകൻ,  വാർഡ് മെമ്പർമാരായസിബി ചിരണ്ടായത്ത്,ലിസി ചാക്കോ, വനജ വിജയൻ, ബിന്ദു ജോർജ്,  വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ  കേഴപ്ലാക്കൽ, ഏലിയാമ്മ കണ്ടത്തിൽ,റോസമ്മ കയത്തിങ്കൽ, ചാൾസ് തയ്യിൽ, രാജു തെന്മല, കുടുംബശ്രീ പ്രവർത്തകർ, കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ നിന്നും, കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ നിന്നും എത്തിച്ചേർന്ന എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്, എസ്.പി.സി, ജെ.ആർ സി, എൻ.എസ്.എസ് കുട്ടികൾ എന്നിവർ വിളംബര റാലിയിൽ പങ്കെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only