കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിനായി words world പരിപാടി ആരംഭിച്ചു. ക്ലാസ് തലത്തിൽ നടത്തിയ മത്സരങ്ങളിൽ 1B,2C,3B,4C,4E എന്നീ ക്ലാസുകാർ വിജയികളായി. വിജയിച്ച ക്ലാസുകൾക്ക് ഹെഡ്മിസ്ട്രസ് ജീമോൾ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. അധ്യാപകരായ മൃദുല ടീച്ചർ, ചിഞ്ചു ടീച്ചർ, ജോമോൾ ടീച്ചർ, ജാൻസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് words world സംഘടിപ്പിച്ചത്. എല്ലാ ആഴ്ചയിലും മത്സരം തുടരുന്നതായിരിക്കും.
Post a Comment