കോടഞ്ചേരി:ആം ആദ്മി പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ കൂരോട്ടുപാറ,വട്ടച്ചിറ, നെല്ലിപ്പൊയിൽ എന്നി മേഖലയിൽ കാട്ടാന നടത്തിയ കാർഷിക വിള നാശനഷ്ടങ്ങൾ നേരിൽ കാണുകയും, കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ജനകീയ ഒപ്പ് ശേഖരണ പരിപാടിയും അതോടൊപ്പം തന്നെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും വൻ ജനപങ്കാളിത്തത്തോടുകൂടി നടത്തുകയുണ്ടായി.
മീറ്റിങ്ങൽ ഏലിയാസ് പാടത്ത് കാട്ടിൽ സ്വാഗതവും, ജോൺസൺ ഇഞ്ചകാട്ടിൽ വിഷയ അവതരണവും, തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രി.സണ്ണി V ജോസഫ് പാർട്ടിയും പാർട്ടിയുടെ ഉൾക്കാഴ്ചയെ കുറിച്ചും, ജനകീയ വിഷയങ്ങളിൽ പാർട്ടികൾ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. തിരുവമ്പാടി ആം ആദ്മി പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.ജെയിംസ് മറ്റം വന്യമൃഗശല്യം കർഷകർ അഭിമുഖീകരിക്കുന്ന വിഷയങ്ങളും, പ്രതിവിധികളും കൂട്ടിച്ചേർത്ത് സംസാരിക്കുകയുണ്ടായി. ശ്രി.എബ്രഹാം വാമറ്റം നന്ദി പറഞ്ഞു പന്തം കൊളുത്തി പ്രകടനത്തോടുകൂടി പരിപാടി കുരോട്ട് പാറയിൽഅവസാനിച്ചു. അവിടെനിന്ന് നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജനകീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു.
Post a Comment