Sep 30, 2023

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. 

നാളെ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. 

ചില ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. 

കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും 
കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. 
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 

എറണാകുളം ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. കൊച്ചിയിൽ മഴയുടെ ശക്തി ഇന്നലെ വൈകിട്ട് കുറഞ്ഞതോടെ വെള്ളക്കെട്ടുകൾ താഴ്ന്നിരുന്നു. 
ഗതാഗതതടസം നേരിട്ട റോഡുകളിൽ ഉൾപ്പെടെ വൈകിട്ടോടുകൂടി ഗതാഗതം പുനസ്ഥാപിച്ചിരുന്നു. 

ഇന്ന് മഴ വീണ്ടും ശക്തിപ്രാപിച്ചാൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും 
വെള്ളക്കെട്ടുയർന്നേക്കും. ജില്ലയുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only