Sep 30, 2023

പ്രിസം 2023-സ്കൂൾ കലോത്സവം സംഘടിപ്പിച്ചു


കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം പ്രിസം 2K23 വിപുലമായി സംഘടിപ്പിച്ചു .


ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പൊതു ചടങ്ങിന് സ്കൂൾ എംപിടിഎ പ്രസിഡണ്ട് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു മുന്നോട്ടു വരാനും സമൂഹത്തിനു മികച്ച മാതൃകാ വ്യക്തിത്വങ്ങൾ ആയിത്തിരാനും പരിശ്രമിക്കണമെന്നു ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

മികച്ച നാടൻ പാട്ടുകാരനും, അഭിനേതാവും, ഗിന്നസ് വേൾഡ് റെക്കോർഡറും, ഫ്ലവേർസ്  ടി വി കോമഡി ഉത്സവ് പ്രോഗാം കാലാകാരനുമായ കലാഭവൻ പ്രദീഷ് തിരുവാമ്പാടി മുഖ്യാതിഥിയായി എത്തുകയും പൊതു ചടങ്ങിന് നിറക്കൂട്ടേകാൻ മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും കലാഭവൻ മണിയുടെ മികച്ച അഭിനയമുഹൂർത്തങ്ങൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിക്കുകയും ചെയ്തു.

സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി മരിയ തെരേസ്, അദ്ധ്യാപികയും മാനേജ്മെൻറ് പ്രതിനിധിയുമായ സി. സുധർമ്മ എസ് ഐ സി, അദ്ധ്യാപകൻ റോഷൻ ചാക്കോ, വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന ജിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും അദ്ധ്യാപികയും ആർട്സ് കോഡിനേറ്ററുമായ രാജി ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു. രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനികളായ എൽന എസ് ജോൺ, ക്രിസ്റ്റീന ജിജി ചടങ്ങിനു ആങ്കറിംഗ് നടത്തി 

തുടർന്ന് INDIGO, VIBGYOR എന്നീ രണ്ടു സ്റ്റേജുകളിലായി വാശിയേറിയ വിവിധ കലാ മത്സരങ്ങൾ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ  പ്രകടമാക്കുന്ന മികവുറ്റ തരത്തിലുള്ളതായിരുന്നു  പ്രിസം 20K3.
 വൈകുന്നേരം 5ഓടെ സ്കൂൾ കലാമേളയ്ക്കു തിരശീല വീണു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only