Sep 14, 2023

സെപ്തംബർ 14 ഹിന്ദി ഭാഷാ ദിനം


ഇതര ജീവികളിൽ നിന്നും മനുഷ്യനെ വേറിട്ടു നിർത്തുന്ന പ്രധാന രെണ്ട്‌ സംഗതികളാണ് സംസാരശേഷിയും ചിരിക്കാനുള്ള കഴിവും

.
 ലോകത്തുള്ള ജനങ്ങളുടെ മതങ്ങളും സംസ്കാരങ്ങളും വ്യത്യസ്തമായത് പോലെ തന്നെ അവരുടെ ഭാഷകളും വ്യത്യസ്തമാണ്.
 ലോകത്ത് നിരവധി ഭാഷകൾ സംസാരിക്കുന്നവരുണ്ട്. ഉദാഹരണംഅറബിക്,ഇംഗ്ലീഷ്,ഹിന്ദി, മലയാളം തുടങ്ങി ധാരാളം ഭാഷകൾ. ലിപി ഉള്ളതും ഇല്ലാത്തതുമായ ഭാഷകളും ഉണ്ട്.
 മനുഷ്യന്റെ ആശയവിനിമയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അവന്റെ സംസാര ഭാഷ. ഐക്യരാഷ്ട്ര, യുഎൻ യോഗങ്ങളിൽ ഉപയോഗിക്കുന്ന ആറു ഔദ്യോഗിക ഭാഷകൾ ഉണ്ട്.എല്ലാ ഔദ്യോഗിക യുഎൻ പ്രമാണങ്ങളും എഴുതുന്നത് ഈഭാഷകളിലാണ്.
 നമ്മുടെ ഇന്ത്യയിലെ മാതൃഭാഷകൾ ഏതാനും നൂറുകൾ വരും. ഇതിൽ ലിപി ഉള്ളതും ഇല്ലാത്തതുംഉൾപ്പെടും.
 ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷ അഥവാ രാഷ്ട്രഭാഷ. ആ നിലക്കാണ് ഇന്ത്യയിൽ എല്ലാ സെപ്തംബർ 14 ും ഹിന്ദി ഭാഷാ ദിനമായിആചരിക്കുന്നത്.
 ഇന്ത്യ ഗവൺമെന്ററ്റിന്റെ എല്ലാ ഔദ്യോഗിക മുദ്രകളിലും ഹിന്ദി ഭാഷ ഒന്നാമതായി കൊടുത്തത് കാണാം.രണ്ടാമതായി ഇംഗ്ലീഷും കാണാം.
 അതുപോലെതന്നെ ഇന്ത്യൻ നാണയങ്ങളിലും കറൻസിയിലുംഇപ്രകാരം കാണാൻ നമുക്ക് സാധിക്കും.

 വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത മതങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ, വ്യത്യസ്ത ആചാരങ്ങൾ തുടങ്ങി എല്ലാം വൈവിധ്യം. ഇതാണ് നമ്മുടെ ഇന്ത്യ.


            ഉസ്മാൻ അസ് ലമി
                               KMR

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only