Sep 14, 2023

മയക്കുമരുന്ന് മാഫിയ തലവനുമായി പോലീസ് ഉദ്യോഗസ്ഥൻ്റെ ബന്ധം;വിഷയം നിയമസഭയിൽ അവതരിപ്പിക്കും.എംഡി എം എ യുമായി അറസ്റ്റിലായ മറ്റൊരു പ്രതിക്കൊപ്പമുള്ള രിജിലേഷിൻ്റെ ഫോട്ടോയും പുറത്ത്.


താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മയക്കുമരുന്ന് വിതരണ സങ്കേതം നടത്തിയ സംഘത്തിൻ്റെ തലവൻ അയ്യൂബ് ഖാനുമായി അടുത്തം ബന്ധം വെളിവാക്കുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി പി ഒ രിജിലേഷിൻ്റെ ഫോട്ടോകൾ പുറത്തു വന്ന സാഹചര്യത്തിലാണ് വിഷയം നിയമസഭയിൽ അവതരിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച് കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ സ്പീക്കർക്ക് കത്തുനൽകി.

അതേ സമയം ഇതേ പോലിസ് ഉദ്യോഗസ്ഥൻ മറ്റ് എംഡി എം എ വിതരക്കാരുമായി ബന്ധം പുലർത്തുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപം വീട് കേന്ദ്രീകരിച്ച് എം ഡി എം എ പിടിച്ച കേസിലെ പ്രതിയുടെ കൂടെയുള്ള ഫോട്ടോയാണ് പുറത്തു വന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only