കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലംനാളെ. കോൺഗ്രസിന്റെ സമുന്നത നേതാവും .
മുൻ മുഖ്യമന്ത്രിയും സിറ്റിഗ് എംഎൽഎയുംമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണതെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് . ഈ മാസം അഞ്ചിനായിരുന്നുഉപതെരഞ്ഞെടുപ്പ്. 72.91 ശതമാനമായിരുന്നു പോളിങ്.
യുഡിഎഫ് എൽഡിഎഫ് തമ്മിലായിരുന്നു പ്രധാന മത്സരം.
ബിജെപിയും മത്സര രംഗത്തുണ്ട് .
മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്നാണ് സ്ഥാനാർത്ഥികൾ പ്രതീക്ഷ വെച്ച്പുലർത്തുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ്സ്ഥാനാർത്ഥി. സിപിഎം നേതാവ് ജെയിക് സി.തോമസാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി നേതാവ് ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ഇനി ആരു വാഴുമെന്നറിയാൻ ഇനി ഒരു ദിവസത്തെകാത്തിരിപ്പ് മാത്രം. .
വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കോട്ടയം ബസേലിയോസ് കോളേജ് ഒഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.
20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളാണ് എണ്ണുക.
ആദ്യം എണ്ണിത്തുടങ്ങുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ്. 14 മേശകളിൽ 13 വോട്ടെണ്ണൽ നടക്കും. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിംഗ് സ്റ്റേഷന്റെ സുരക്ഷയ്ക്കുണ്ടാകും.
Post a Comment