Sep 27, 2023

പാത്തിപ്പാറ എസ് റ്റി കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാത്തിപ്പാറ ആദിവാസി കോളനിയിൽ ആരോഗ്യ ബോധവൽക്കരണവും,  ലഹരി ഉപഭോഗത്തിന്റെ തിക്തഫലങ്ങളെ കുറിച്ചും നിയമ ബോധവൽക്കരണ  ക്ലാസും  സംഘടിപ്പിച്ചു.


കോളനിയിൽ വർദ്ധിച്ചു വരുന്ന മദ്യം, പുകയില തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്.


 വ്യക്തി ശുചിത്വവും ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടികവർഗ്ഗ മേഖലയിൽ നടത്താൻ സാധിക്കുന്ന വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ബോധവൽക്കരണ സെമിനാറിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

 വാർഡ് മെമ്പർ  സിസിലി ജേക്കബിന്റെ അധ്യക്ഷതയിൽ  ചേർന്ന ബോധവൽക്കരണ സെമിനാറിൽ, ജില്ല ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ അയ്യപ്പൻ ബി.സി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.സലീഷ്, കോടഞ്ചേരി എഫ് എച്ച് സി ഡോക്ടർ തസ്ലി മുഹമ്മദ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി തോമസ്, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സലീം മുട്ടേത്ത്, സിവിൽ എക്സൈസ് ഓഫീസർ ഷാജു ടി. എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി  ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 ആശാ വർക്കർ റീന, എസ്‌.റ്റി പ്രൊമോട്ടർ ബോവസ്, ജെ.പി.എച്ച് എൻ  മിനിമോൾ, അംഗൻവാടി വർക്കർ തുടങ്ങിയവർ ബോധവൽക്കരണ പരിപാടിക്ക്   നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only