കൂടരഞ്ഞി: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ പതിവായി അപകടങ്ങൾ നടന്നിരുന്ന വളവിൽ സുരക്ഷാ ഭിത്തികൾ നിർമിച്ചു. കൂമ്പാറ, മരഞ്ചാട്ടി റൂട്ടിൽ മേലെ കുമ്പാറ കഴിഞ്ഞുള്ള വളവുകളിലാണ് സിഗ്നൽ ബോർഡുകളും സുരക്ഷാ ഭിത്തിയും ഇല്ലാതിരുന്നത്. അടുത്തിടെയായി ഈ വളവുകളിൽ രണ്ട് അപകടങ്ങൾ നടന്നിരുന്നു. ‘അപകട സാധ്യത മേഖല’ എന്ന ഒരു ബോർഡ് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീട് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽ ലിന്റോ ജോസഫിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫിന്റെയും ഇടപെടലിലൂടെ ആദ്യഘട്ടം റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.തുടർനടപടിയായി വളവുകളിൽ സുരക്ഷാഭിത്തിയും സ്ഥാപിക്കുകയായിരുന്നു.പിഡബ്ല്യുഡി റോഡ് സേഫ്റ്റിയുടെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പലയിടങ്ങളിലായി മുന്നറിയിപ്പ് ബോർഡുകളും,സുരക്ഷ ഭിത്തികളും നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ ചെലവിട്ടതായി എംഎൽഎ പറഞ്ഞു
Post a Comment