താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടിയിൽ നിന്നും വീടിനകത്ത് വെച്ച് പ്ലസ് ടുവിന് പഠിക്കുന്ന സഹോദരിയെ നിരന്തരം പീഡിപ്പിച്ച 19 കാരനായ സഹോദരനെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.
354 I (1),354 IA (I),354 I (III ),354 (B),376 (2)F, IPC 506, പോക്സോ 3 a, R/w 4 (1), 5 (1), R/W 6 ( I), II, III, R/w 2, ]] 75 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് വിവരങ്ങൾ കൈമാറുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് പോലീസിൽ റിപ്പോർട്ട് നൽകുകയും, താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതു പ്രകാരം പ്രതിയെക്കെതിരെ പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
സ്വന്തം വീടിനകത്ത് വെച്ച് തന്നെയാണ് വിദ്യാർത്ഥിനി സഹോദരന്റെ പീഡനത്തിന് ഇരയായത്.
Post a Comment