Sep 20, 2023

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ ഒരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൊടുവള്ളി ബി ആർ സി യും


കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി ബിആർസിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി വേറിട്ട ഒരു ഇടപെടൽ. ഓൺലൈൻ ക്ലാസിന്റെ സൗകര്യം ലഭ്യമല്ലാത്ത ഗോത്രവിഭാഗം കുട്ടികൾക്കായി അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും പഠനപിന്തുണ നൽകുന്നതിനുമായുള്ള പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിന്റെതായ 16 കോളനികളെ കേന്ദ്രീകരിച്ച് കൊണ്ട് ആരംഭിച്ച പഠനകേന്ദ്രം പദ്ധതി 'ഗോത്രവെളിച്ചം' എന്ന പേരിൽ അറിയപ്പെടും.


ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യങ്ങളും പഠന പിന്തുണ നൽകാനുള്ള അധ്യാപകരും കേന്ദ്രങ്ങളിൽ ഇന്ന് മുതൽ പ്രവർത്തന രംഗത്ത് ഉണ്ട്.8 കേന്ദ്രങ്ങളാണ് പ്രവർത്തിച്ച് തുടങ്ങിയത്.

    ഗോത്രവെളിച്ചം പദ്ധതി വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി എ ഇ ഒ സതീഷ് കുമാർ ടി, കൊടുവള്ളി ബിപിസി മെഹറലി വി. എം,വാർഡ് മെമ്പർമാരായ റോസിലി മാത്യു,സിസിലി ജേക്കബ്, ലിസി ചാക്കോ, ഊരുമൂപ്പൻ അയ്യപ്പൻ എന്നിവർ സംസാരിച്ചു.

എസ്.ടി പ്രമോട്ടർമാർ ,ബി ആർ സി കോഡിനേറ്റർമാർ ,സെൻറ് തോമസ് എൽ പി സ്കൂൾ മഞ്ഞുവയൽ യുപി സ്കൂൾ, നെല്ലിപ്പൊയിൽ സെൻറ് തോമസ് ഹൈസ്കൂൾ,
നൂറാംതോട് എ എം എൽ പി സ്കൂൾ , ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only