Sep 18, 2023

പനംപിലാവ് പാലം നിർമ്മാണം-നബാർഡിൽ ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ നൽകി.


കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പനംപിലാവ് പാലം നബാർഡ് ധനസഹായത്തോടെ നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചു.പൂർണ്ണമായും മലപ്പുറം ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറുപുഴക്ക് കുറുകേയാണ് നിർദിഷ്ട പാലത്തിനുള്ള പ്രൊപോസൽ സമർപ്പിച്ചത്.2018-19 ലെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ പ്രൊപ്പോസലിൽ ഉൾപ്പെടുത്തി പാലത്തിന് ടോക്കൺ പ്രൊവിഷൻ അനുവദിച്ചിരുന്നു.ആയതിന്റെ അടിസ്ഥാനത്തിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കിയ പാലത്തിന്റെ നിലവിലെ എസ്റ്റിമേറ്റ് 5.8 കോടി രൂപയാണ്.

മണ്ഡലത്തിന്റെ അതിർത്തിയിലുള്ളതും അപകടാവസ്ഥയിൽ ഉള്ളതുമായ പാലം നിർമ്മിക്കുന്നതിന് മലപ്പുറം ജില്ലയിലെ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഇല്ലാതിരുന്നതിനാലാണ് കോഴിക്കോട് ഡിവിഷന്റെ കീഴിൽ നടപടികൾ സ്വീകരിക്കേണ്ടി വന്നത്.നേരത്തേ കുഴിനക്കിപ്പാറ പാലത്തിന്റെ കാര്യത്തിലും സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്.
കൈവരിയില്ലാത്ത നിലവിലെ പാലത്തിന് അടിയന്തിരമായി കൈവരി സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചതും കോഴിക്കോട് ഡിവിഷന്റെ കീഴിലാണ്.
മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിലുൾപ്പെടുത്തി പാലം വരെ 1.6 കോടി രൂപ ചെലവിൽ ബി.എം. & ബി.സി നിലവാരത്തിൽ റോഡ് നിർമ്മിച്ചത് 2021 ൽ ആണ്.
നബാർഡ് ഫണ്ട് ലഭ്യമാക്കുന്ന മുറക്ക് പദ്ധതി ടെൻഡർ ചെയ്ത് നിർമ്മാണം ആരംഭിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only