Sep 30, 2023

ജെഷ്‌നെ മീലാദ് റബീഅ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം; ഉന്നത വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.


കൊടിയത്തൂർ: കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള നബിദിന പ്രോഗ്രാമിന് ഉജ്ജ്വല സമാപനം. രാവിലെ തുടക്കം കുറിച്ച പരിപാടിയിൽ മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. സീനിയർ ഉസ്താദ് അബൂബക്കർ ബാഖവി ദുആക്ക് നേതൃത്വം നൽകി.



തുടർന്ന് നടന്ന നബിദിന സന്ദേശ റാലിക്ക് മദ്റസ സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി, ഉസ്താദുമാരായ അബൂബഖർ ബാഖവി ഓമാനൂർ, ഖലീൽ ദാരിമി അരിക്കോട്, ഹംദാൻ മുസ്‌ലിയാർ, ആബിദ് മുസ്‌ലിയാർ, ഇബ്രാഹീം അസ്‌ലമി, മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം, ട്രഷറർ ഇ.എ ജബ്ബാർ, വൈസ് പ്രസിഡന്റ്‌ അബ്ദു സലാം, എസ്‌.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സെക്രട്ടറി കെ നാസിൽ, എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് ടി.കെ മുബഷിർ, ട്രഷറർ ഷാമിൽ കാരാട്ട്, മദ്റസ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

റാലിയിൽ മദ്റസ വിദ്യാർഥികൾ, രക്ഷിതാക്കൾ, എസ്.വൈ.എസ്, എസ്‌.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി പ്രവർത്തകർ തുടങ്ങി നിരവധി പേർ ദേഫിന്റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോടെ പങ്കാളികളായി.
അന്ന ദാനവും വൈകുന്നേരം മധുര വിതരണവും നടന്നു.

വൈകീട്ട് കുട്ടികളുടെ വിവിധയിനം കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഗ്‌രിബിന് ശേഷം നടന്ന ഉദ്‌ഘാടന ചടങ്ങിൽ മദ്റസ വിദ്യാർത്ഥി അഫീഫലി കെ ഖിറാഅത്ത് പാരായണം ചെയ്തു. അബൂബക്കർ ബാഖവി ഓമാനൂർ ദുആക്ക് നേതൃത്വം നൽകി. സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി അധ്യക്ഷനായി. എസ്‌.കെ.എസ്.എസ്.എഫ് ത്വലബ വിങ് കോഴിക്കോട് ജില്ലാ മുൻ കൺവീനറും മുൻ സ്വദർ മുഅല്ലിമുമായ ഉസ്താദ് ശഫീഖ് അസ്‌ലമി കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ ഉസ്താദുമാരായ ഖലീൽ ദാരിമി അരീക്കോട്, ഹംദാൻ മുസ്‌ലിയാർ, മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം, ട്രഷറർ ഇ.എ ജബ്ബാർ, ഇ അബ്ദുസ്സലാം തുടങ്ങിയവർ ആശംസ അറീയിച്ചു സംസാരിച്ചു.

കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കി സമുദായ സേവനത്തിന് വേണ്ടി പുറത്തിറങ്ങിയ എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമിയെ കൊടിയത്തൂർ ടൗൺ കമ്മറ്റി പ്രേത്യേകം മൊമെന്റോ നൽകി ആദരിച്ചു. ആദരവിന് എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി എം.എം ആബിദ് നേതൃത്വം നൽകി.

2022 - 23 വർഷത്തെ എസ്.കെ.ഐ.എം.വി ബോർഡ് മദ്റസ പൊതു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിജയിച്ചവർക്ക് എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി ഏർപ്പെടുത്തിയ മൊമെന്റോ ചടങ്ങിൽ വിതരണം ചെയ്തു. മദ്റസ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കാരാട്ട് സ്വാഗതവും ഇബ്രാഹീം അസ്‌ലമി നന്ദിയും പറഞ്ഞു.

നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മറ്റി സംഘടിപ്പിച്ച നബിദിന റാലി കൊടിയത്തൂർ ജുമാ മസ്ജിദിന് മുന്നിൽ ഒരുമിച്ചു കൂടിയപ്പോൾ.

നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മറ്റി സംഘടിപ്പിച്ച നബിദിന പൊതു സമ്മേളനത്തിൽ കാരമൂല ദാറുസ്വലാഹിൽ നിന്നും അസ്‌ലമി പഠനം പൂർത്തിയാക്കിയ ഇബ്രാഹീം അസ്‌ലമിയെ എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി മൊമെന്റോ നൽകി ആദരിക്കുന്നു.


നബിദിന റാലിയിൽ നിന്ന്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only