Sep 30, 2023

കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം.



മുക്കം:എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം സംഭവിച്ചത്.
ഡ്രൈവർ അടക്കം വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല .


വാഹനത്തിൽ നിന്നും റോഡിലേക്ക് ഡീസൽ ഒഴുകി തെന്നൽ അനുഭവപ്പെട്ടതോടെ മുക്കം ഫയർഫോഴ്സ് എത്തി ഡീസൽ കഴുകി വൃത്തിയാക്കി. 


ഓമശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത് . മുക്കം കറുത്തപറമ്പ് സ്വദേശിയുടെ വാഹനമാണ് മറിഞ്ഞത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only