Sep 26, 2023

അടിവാരം ആക്രമം;ആദ്യം അടി, പിന്നെ തിരിച്ചടി.


താമരശ്ശേരി: അടിവാരത്ത് ഇന്നലെ രാത്രി രണ്ടു വീടുകൾക്ക് നേരെയുണ്ടായ ആക്രമത്തിൻ്റെ തുടക്കം കള്ളുഷാപ്പിൽ.

കള്ളുഷാപ്പിൽ കുടിച്ച് പാട്ടു പാടിക്കൊണ്ടിരുന്ന സംഘം ഷാപ്പ് അടക്കാറായിട്ടും പുറത്ത് പോകാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഷാപ്പ് ജീവനക്കാരനും സി പി ഐ (എം) മെമ്പറുമായ ബിജു ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അനുസരിക്കാൻ തയ്യാറാവാതിരുന്ന ഇവർ ബിജുവിനെ കയ്യേറ്റം ചെയ്യുകയും കള്ളുഷാപ്പിൻ്റെ അകത്തുള്ള വസ്തുക്കൾ അടിച്ചു തകർക്കുകയും ചെയ്തു.ബി ജെ പി പ്രവർത്തകരായ ഇവർ പുറത്തിറങ്ങി കൂടുതൽ ആളുകളെ വിളിച്ചു വരുത്തി.

സംഭവം അറിഞ്ഞ് ബിജുവിൻ്റെ സുഹൃത്തുക്കളായ സി പി എം പ്രവർത്തകരും സ്ഥലത്തെത്തി.തുടർന്നുണ്ടായ സംഘർഷത്തിൽ സി പി എം പ്രദേശിക നേതാവ് ഷൈജലിൻ്റെ കാലിന് സാരമായി പരുക്കേറ്റു, ബിജുവിനും മറ്റ് ഏതാനും പേർക്കും മർദ്ദനമേറ്റു.

ഇവിടെ നിന്നും പോയ സംഘത്തിൽപ്പെട്ട ചിലർ രാത്രി 10.30 ഓടെ ചിപ്പിലിത്തോടുള്ള ബിജുവിൻ്റെ വീടിൻ്റെ ജനൽ ചില്ലുകൾ ഉടക്കുകയും, ഭീഷണി മുഴക്കുകയും ചെയ്തു, ബിജു ഈ സമയം വീട്ടിൽ ഇല്ലായിരുന്നു, അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഘം സ്ഥലം വിട്ടത്.


വീടിനു നേരെ അക്രമം നടന്നത് അറിഞ്ഞ് പരാതി നൽകാനായി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ച ബിജുവിനെ വഴിയിൽ മൂന്നു സ്ഥലത്തായി അക്രമികൾ തടഞ്ഞുവെച്ചതായി സി പി എം പ്രവർത്തകർ പറഞ്ഞു. പിന്നീട് അടിവാരത്തെ ഒരു ഹോട്ടലിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.


 അടിവാരം പോത്തുണ്ടിയിൽ ഉള്ള ബി ജെ പി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻറ് ശശിയെ ഷൈജൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും സംഘർഷം ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഇദ്ദേഹത്തിൻ്റെ മകനും, ബന്ധുക്കളും അക്രമിസംഘത്തിൽ ഉണ്ടായിരുന്നതായി CPM പ്രവർത്തകർ പറയുന്നു.

എന്നാൽ അടിവാരം ഹോട്ടലിനു മുന്നിൽ ബിജുവിനു നേരെ വീണ്ടും തടിച്ചുകൂടിയ സംഘത്തിൻ്റെ മുൻപന്തിയിൽ ശശി ഉണ്ടായിരുന്നതായി CPM നേതാക്കൾ പറഞ്ഞു.

പിന്നീട് രാത്രി ഒരു മണിയോടെ പതിനഞ്ചോളം വരുന്ന സംഘം ശശിയുടെ വീട് ആക്രമിച്ചതായി BJP മണ്ഡലം വൈസ് പ്രസിഡൻ്റ് പറഞ്ഞു. വീട്ടിലെ 4 ബൈക്കുകൾ, ഒരു ഓട്ടോ ടാക്സി, ബാത്ത് റൂം, ഫ്രിഡ്ജ്, മറ്റു വീട്ടുപകരണങ്ങൾ, ജനൽചില്ലുകൾ, ഭക്ഷണ സാധനങ്ങൾ, ചെടിച്ചട്ടികൾ, അലമാർ എല്ലാം അടിച്ചു പൊളിച്ചതായി ശശി പറഞ്ഞു.

കള്ളുഷാപ്പിലും, അങ്ങാടിയിലും നടന്ന ആക്രമസംഭവങ്ങളിൽ തനിക്ക് പങ്കില്ലെന്നും, ഉണ്ടായ സംഭവങ്ങൾ പകൽ രമ്യമായി പരിഹരിക്കാമെന്ന് ഏറ്റെതാണെന്നും, തൻ്റെ സുഹാദരിയുടെ മകൻ മാത്രമേ ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നും ശശി പറഞ്ഞു.

വീട് ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നവർ CPM കാരാണെന്നും, ആളുകളെ തിരിച്ചറിയാമെന്നും ശശി പറഞ്ഞു.
സർക്കാറും,പോലീസും ഇടപെട്ട് പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only