Sep 12, 2023

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രത, സമ്പർക്ക പട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി.


കോഴിക്കോട്.


നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മിൽ സമ്പർക്കമുണ്ടായിരുന്നതായി നിഗമനം. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രാഥമിക
പരിശോധനയിൽ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ 
പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. 

സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച 
വ്യക്തിയുടെ രണ്ട് മക്കൾ അടക്കം നാല് 
ബന്ധുക്കൾ ആശുപത്രിയിൽ 
ചികിത്സയിലാണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only