മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി
മാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി മാധ്യമ പ്രവർത്തനം ദുരുപയോഗം ചെയ്യുന്നതിനെ വിമർശന വിധേയമാക്കണമെന്നും ഒ.ആർ.കേളു എം എൽ.എ പറഞ്ഞു.
ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ.പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഒമാക് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. രക്തദാന രംഗത്ത് 25 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തകൻ കെ.എം.ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. എസ്. എസ്.പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് എവുലിൻ അന്ന ഷിബുവിന് എം.എൽ. എ സമ്മാനിച്ചു .മാനന്തവാടി നഗര സഭാ കൗൺസിലർ പി.വി. ജോർജ്,ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി, സെക്രട്ടറി ഹബീബി
ഒമാക് വയനാട് ജില്ലാ സെക്രട്ടറി അൻവർ സാദിഖ്,ലത്തീഫ് മേമാടൻ, മുനീർ പാറക്കടവത്ത്, ജാസിർ പിണങ്ങോട്,
സിദ്ദീഖ് പേര്യ, ഡാമിൻ ജോസഫ്, സുജിത്ത് ദർശൻ ,സിജു പടിഞ്ഞാറത്തറ, സി.ഡി.സുനീഷ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment