Sep 3, 2023

ചാന്ദ്രരഹസ്യം തേടിയുള്ള രണ്ടാഴ്ചത്തെ യാത്ര; പ്രഗ്യാൻ റോവർ ഇതുവരെ കണ്ടെത്തിയത്


140 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ-3നെ ഓർത്ത് ഓരോ ഭാരതീയനും അഭിമാനിക്കുകയാണ്. ധ്രുവത്തിലെ നിഗൂഢകൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 14 ദിവസത്തെ കൃത്യനിർവഹണത്തിന് ശേഷം ചന്ദ്രയാൻ-3ന്റെ പ്രഗ്യാൻ റോവർ ഗാഢനിദ്രയിലാണ്. വിരലിൽ എണ്ണാവുന്ന ദിനങ്ങൾക്കുള്ളിൽ കോടിക്കണക്കിന് ഡാറ്റയാണ് റോവർ ഭൂമിയിലേക്ക് അയച്ചത്. ജീവന്റെ തുടിപ്പ് അന്വേഷിച്ചുള്ള യാത്രയിൽ ചന്ദ്രയാൻ-3 നൽകിയ പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ..


എന്നിവയുടെ സാന്നിധ്യം ചന്ദ്രോപരത്തലത്തിൽ കണ്ടെത്താൻ പേടകത്തിനായി. ഹൈഡ്രജനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നാണ് ഇസ്രോ നൽകുന്ന വിവരം. ഇതിനിടയിലാണ് റോവറിനെ സ്ലീപ്പിംഗ് മോഡിലേക്ക് മാറ്റിയത്. 14 ദിവസങ്ങൾക്ക് ശേഷം ചന്ദ്രനിൽ സൂര്യോദയം സംഭവിക്കുമ്പോൾ റോവർ വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

റോവറിന്റെ ആൽഫാ പാർട്ടിക്കിൾ എക്‌സ്-റേ സ്‌പെക്ടോമീറ്റർ (APXS) എന്ന പേലോഡാണ് സൾഫർ സാന്നിധ്യം കണ്ടെത്തിയത്. ഖനരൂപത്തിലുള്ള ഐസിന്റെ അടയാളമാണ് സൾഫർ സാന്നിധ്യം. ചന്ദ്രന്റെ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി അലൂമിനിയത്തിന്റെ സാന്നിധ്യം കണ്ടെടുത്തിട്ടുണ്ട്. പ്രതലത്തിലെ മണ്ണിനോട് സമാനമായുള്ള വസ്തുവിൽ 13 ശതമാനത്തോളം അലുമിനിയവും 40 ശതമാനത്തോളം ദ്രവരൂപത്തിലുള്ള ഓക്‌സിജനും കണ്ടെത്തി. ഭാവിയിൽ ചന്ദ്രനിലേക്ക് ദൗത്യം നടത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ അലുമിനിയത്തിനാകും. കനം കുറഞ്ഞ അലുമിനിയം, ബഹിരാകാശ പര്യവേക്ഷണത്തിനായി ചന്ദ്രനെ ലോഞ്ച് പാഡാക്കി മാറ്റാൻ വരെയുള്ള അനന്ത സാധ്യതകളാണ് തുറന്നു നൽകുന്നത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സ്മാർട്ട്-1 ആണ് ചന്ദ്രനിലെ കാൽസ്യത്തിന്റെ അംശം കണ്ടെത്തിയത്. ഓക്‌സിജന്റെ അഭാവത്തിൽ വൈദ്യുതിവാഹക ശക്തിയെ ഉത്തേജിപ്പിക്കാൻ കാൽസ്യത്തിനാകും. അനോർത്തൈറ്റ് എന്ന സംയുക്തമാണ് കണ്ടെത്തിയത്. ഭൂമിയിൽ വളരെ അപൂർവ്വമായി മാത്രമാണ് ഈ സംയുക്തം കണ്ടെത്തിയിട്ടുള്ളൂ.

ചന്ദ്രനിലെ അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായാണ് ഇരുമ്പ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. ഇതിന്റെ സാന്നിധ്യവും റോവർ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രന്റെ മുഴുവൻ ഭാരത്തിന്റെ 14 മുതൽ 17 ശതമാനം വരെ അയൺ ആണ്. സിലിക്കേറ്റ് ധാതുക്കൾക്കൊപ്പമാണ് ഇരുമ്പ് കണ്ടെത്തിയിരിക്കുന്നത്. ഊർജ്ജം ഉത്പാദിപ്പിക്കുന്നതിൽ വമ്പൻ സംഭാവന നൽകാൻ ഈ അയണിന് കഴിയും. ഭാരം കുറഞ്ഞ ലോഹങ്ങളായ സൾഫർ, ഇരുമ്പ്, അലുമിനിയം എന്നിവ അഗ്നിപർവ്വതങ്ങളിൽ നിന്ന് വന്നതാകാം.

ഇതല്ലാതെ ടൈറ്റാനിയം, ക്രോമിയം തുടങ്ങിയ ഘനലോഹങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണധ്രുവത്തിന്റെ വടക്കുപടിഞ്ഞാറ് വശത്തായാണ് ടൈറ്റാനിയം കണ്ടെത്തിയിട്ടുള്ളത്. ചാന്ദ്ര പ്രതലത്തിൽ ടൈറ്റാനിയത്തിന്റെ വൻ ശേഖരമാണുള്ളത്. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ഇരട്ടിയോളം വരുമിത്. തിരിച്ചറിയാൻ കഴിയാത്തവിധമാണ് മാൻഗനീസുള്ളത്. ധാതുക്കൾക്കൊപ്പമാണ് ഇവ കണ്ടെത്തിയത്. ചാന്ദ്ര പ്രതലത്തിന്റെ അകത്തെ അറകളിൽ ഇവ ധാരാളമായി കാണുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

ചന്ദ്രന്റെ പുറംതോടിന്റെ 40 ശതമാനത്തോളം ഓക്‌സിജനാണ്. കണ്ടെടുത്ത ഘടകങ്ങൾ ശുദ്ധമായ രൂപത്തിലല്ല, മറിച്ച് ഓക്‌സിഡേഷൻ എന്ന പ്രക്രിയയ്‌ക്ക് ശേഷമുള്ള രൂപത്തിലാണ് ഘടകങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഓക്‌സിഡേഷൻ പ്രക്രിയയ്‌ക്ക് ഓക്‌സിജൻ ആവശ്യമുള്ളതിനാൽ ചാന്ദ്രോപരിതലത്തിലെമ്പാടും ഓകസിജൻ ആണെന്ന് അനുമാനിക്കാവുന്നതാണ്. ഒട്ടുമിക്ക എല്ലാ സംയുക്തങ്ങളിലും കണ്ടെത്തിയിട്ടുള്ള ഘടകമാണ് സിലിക്കൺ. ചന്ദ്രനിൽ 20 ശതമാനത്തോളം സിലിക്കൺ സംയുക്തങ്ങളാണ്. കണ്ടെടുത്ത ഘടകങ്ങൾ അവയുടെ ശുദ്ധമായ രൂപത്തിലല്ല. ഭാവിയിൽ വേർതിരിച്ചെടുക്കേണ്ടി വരും.

ഹൈഡ്രജന്റെ സാന്നിധ്യത്തെ കുറിച്ച് ഇസ്രോ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും രൂപത്തിൽ ഹൈഡ്രജൻ കാണേണ്ടതാണ്. ഹൈഡ്രജൻ കണ്ടെത്തിയാൽ അത് വലിയ നേട്ടമായിരിക്കും എന്ന് തീർച്ചയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only