ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ,പഞ്ചായത്ത് ഭരണാസമിതി അംഗം ബാബു മൂട്ടോളി ജോസ് തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ സ്വാഗതം പറഞ്ഞു.കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റ്റർ മറീന സെബാസ്റ്റ്യൻ നന്ദി അർപ്പിച്ചു. ആയുർവേദ ഡോക്ടർ കൃഷ്‌ണേന്ദു പോഷകാഹാര പ്രാദാന്യത്തെ കുറിച്ച് ബോധവതകരണ ക്ലാസ്സ് നടത്തി.
അംഗനവാടി ജീവനക്കാർ അമ്മമാർ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിലെ 6 വയസ്സിന് താഴെയുള്ള കുട്ടികൾ കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ,ഗർഭിണികൾ, എന്നിവരുടെ ഇടയിൽ പോഷണം നിലവാരം ഉയർത്തുക എന്ന ലക്ഷ്യം ഉദ്ദേശിച്ചാണ് ആരംഭിച്ചിട്ടുള്ളത്. ആരോഗ്യമുള്ള വ്യക്തികളിലൂടെയാണ് ആരോഗ്യമുള്ള ഒരു സമൂഹം സാധ്യമാകുന്നത്. രാജ്യത്ത് 1982 മുതൽ സെപ്റ്റംബർ 1 മുതൽ 7 വരെ പോഷണവാര മായി ആചരിച്ചു പോരുന്നു.2018 മുതൽ പോഷണൻ അഭിയൻ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെ പോഷൻ മാ ആചരിച്ചു വരികയാണ്. പോഷകാഹാര കുറവുകളെ കുറിച്ച് ജനങ്ങളെ അവബോധരാക്കുക എന്നതാണ് മിഷൻ പോഷന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി മനുഷ്യന്റെ ജീവിതചക്രത്തിലെ ഗർഭം,ശൈശവം, കൗമാരം,എന്നീ ഘട്ടങ്ങളിൽ മനുഷ്യനു അത്യന്താപേക്ഷിതമായ പോഷകാഹാരങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം രാജ്യമൊട്ടാകെ നടത്തേണ്ടതുണ്ട്. ആരോഗ്യമുള്ള വ്യക്തികളിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹം സാധ്യമാകൂ എന്നതാണ് പോഷന്മാരുടെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി വർണഭമായ പോഷകാഹാര എക്സിബിഷൻ സംഘടിപ്പിച്ചു.
Post a Comment