Sep 23, 2023

ഇത് യുവകർഷകൻ വിനീത് ചാലിൽതൊടികയിൽ തൊണ്ടിമൽ


തിരുവമ്പാടി :

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകരിൽ ഒരാളാണ്. വാഴ പച്ചക്കറി കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ വളരെ ശാസ്ത്രീയമായിട്ടും വിജയകരമായും കൃഷി ചെയ്തുവരുന്ന വിനീത് ആധുനിക കൃത്യത കൃഷിയിലേക്ക് (precession farming) പ്രവേശിക്കുകയാണ്.  ചെടികൾക്ക് ആവശ്യമായ വെള്ളവും വളവും ആവശ്യമായ സമയത്ത് ആവശ്യമായ തോതിൽ കൃത്യമാക്കി നൽകുകയും  കളകൾ പൊങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് പുതയിട്ട് (Mulching ) ശാസ്ത്രീയമായ കൃഷി ആരംഭിച്ചിരിക്കുന്നു. തിരുവമ്പാടി കൃഷിഭവന്റെ സാങ്കേതിക പിന്തുണയോടുകൂടി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക  പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. കൃഷിയിലെ ആധുനിക വിദ്യകളുടെ പ്രയോഗത്തിലൂടെ ഉണ്ടാവുന്ന ഉൽപാദക വർദ്ധനവും കൂലിച്ചിലവിലെ ഗണ്യമായ കുറവും മൂലം കൃഷിയിലെ
 മാന്ത്രികത നമുക്ക് ദർശിക്കാവുന്നതാണ്. 1000 വാഴ നനക്കാൻ പത്ത് മിനുട്ടിൽ താഴെ മാത്രം എടുക്കുന്ന പുതിയ കൃഷി രീതിയുടെ
വളർച്ചയും  മേന്മകളും കോട്ടങ്ങളും എല്ലാം നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതാണ് . വിനീതിന്റെ ഫോൺ 8086612462     കൃഷി ഓഫീസർ കൃഷിഭവൻ തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only