സൂര്യഗ്രഹണമാണ് വരുന്ന ഒക്ടോബർ 14ന് നടക്കാൻ പോകുന്നത്. വലയ
സൂര്യഗ്രഹണമാണ് അടുത്ത മാസം സംഭവിക്കാൻ പോകുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടെ സൂര്യനും ഭൂമിക്കും ഇടയിൽ അഭിമുഖമായി വരാറുണ്ട്. ആ സന്ദർഭങ്ങളിൽ സൂര്യനെ മറയ്ക്കുന്ന ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിയും. ചന്ദ്രന്റെ സഞ്ചാരം വിദൂര പാതയിലാണെങ്കിൽ സമ്പൂർണമായി മറയാത്ത സൂര്യൻ ഒരു പ്രഭാവലയമായി (മോതിരംപോലെ ) ദൃശ്യമാവും. അതാണ് വലയ സൂര്യഗ്രഹണം.
ഒക്ടോബർ 14ന് വിവിധ ഇടങ്ങളിൽ ഈ ദൃശ്യം കാണാൻ കഴിയും. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷെഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ, ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം. വടക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയിൽ നല്ല രീതിയിൽ സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്.
Post a Comment