Sep 10, 2023

ശാന്തി ഭാവനിലേക്ക് ഒരു സ്നേഹ യാത്ര


മുക്കം :

ആനയാംകുന്ന് :
ബന്ധങ്ങളുടെ വേരറ്റു പോയ ആശ്രിതർക് അത്താണിയായി ആനയംകുന്ന് വി എം എച് എം എച് എസ് എസ് എൻ എസ് എസ് ഒന്നാം വർഷ വോളന്റീർസ്.
മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന ശാന്തി ഭവനിലെ ആശ്രിതരായ കുട്ടികളെ സന്ദർശിച്ച് അവരോടൊന്നിച്ചു എൻ. എസ്. എസ്. ടീം ദിവസം ചിലവഴിച്ചു.  സമൂഹ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ രണ്ടത്താണിയിലെ യുവത കൾച്ചറൽ ഓർഗനൈസേഷനാണ് 2016 ൽ ശാന്തി ഭവനം എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.എൻ എസ് എസിലെ ഓരോ വോളന്റീറും തങ്ങളാൽ കഴിയുന്ന സഹായം ശാന്തി ഭവനിലേക് എത്തിച്ചു നൽകി.തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം കുരുന്നു ഹൃദങ്ങളുമായുള്ള സമ്പർക്കം വോളന്റീർസിൽ മാനസികമായി വളരെ അധികം മാറ്റങ്ങൾ സൃഷ്ടിച്ചു. അവിടെ വച്ച് വൊളണ്ടിയേഴ്സ് "അമ്മക്കൊരുമ്മ" പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഇനി മുതൽ ആനയാംകുന്ന്  എൻ എസ് എസ് വൊളണ്ടിയേഴ്സിന്റെ ഒരോ ദിവസവും ആരംഭിക്കുന്നത് സ്വന്തം അമ്മക്ക് ഒരു ഉമ്മ കൊടുത്തു കൊണ്ടായിരിക്കും. കുടുംബ ബന്ധങ്ങളിൽ സംഭവിക്കുന്ന മൂല്യ ഛ്യുതിയാണ് മക്കളുടെ ജീവിതത്തിൽ ഉണ്ടാകുന്ന താളപ്പിഴകൾക്ക് പ്രധാനകാരണം എന്ന് ഉദ്ഘാടന പ്രാസംഗികനായ അബ്ദുൽ നാസർ (ശാന്തിഭവൻ ഡയറക്ടർ ബോഡ് അംഗം) ചൂണ്ടിക്കാട്ടി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ആതവനാട്  പ്രിൻസിപ്പാൾ  സുഹൈൽ സാബിർ  (ഡയറക്ടർ ബോഡ് അംഗം ) പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ നസീറ കെ വി , എൻ എസ് എസ് വൊളണ്ടിയേഴ്സായ വാരിസ് അബ്ദുള്ള, മിൻഹ , നിയ സുരേഷ് , മുഹമ്മദ് ജാസിൻ , മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു.

TEAM NSS
UNIT 22
VMHM HSS ANAYMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only