Sep 24, 2023

ആശങ്കകൾ ഒഴിവായി വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്.


നിപ്പാ വൈറസ് സൃഷ്ടിച്ച ആശങ്കയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഒരാഴ്ചയോളം അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ കോളേജുകളും കണ്ടയ്ന്റ്മെന്റ് സോണുകളിൽ ഒഴികെ നാളെ [ 25/9/ 23 തിങ്കൾ ] മുതൽ തുറന്നുപ്രവർത്തിക്കും. മദ്രസകൾ ഇന്ന് [ 24/9/ 23 ] തന്നെ തുറന്നു പ്രവർത്തിക്കും .

 നിപ്പാ വൈറസ് സൃഷ്ടിച്ച കനത്ത ആശങ്കയെ തുടർന്ന് ഈ മാസം പതിനഞ്ചാം തീയതി, ഈ മാസം 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിടുകയായിരുന്നു. ഈ മാസം 14, 15 എന്നീ തീയതികളിലും ഇതിനുമുമ്പും വിദ്യാലയങ്ങൾക്ക് അവധിയായിരുന്നു. അതിനിടയ്ക്ക് ഈ മാസം പതിനാറാം തീയതി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങൾ അടച്ചിടണമെന്ന് ഒരു ഉത്തരവ് ഇറക്കിയിരുന്നു അത്പിന്നീട്പിൻവലിക്കുകയായിരുന്നു.
 ഈയൊരു സാഹചര്യം വിദ്യാർത്ഥികൾ ഏറെ പ്രയാസം സഹിച്ചാണ് നേരിട്ടത്.
 എന്നിരുന്നാലും ഈ പ്രയാസത്തിന് ഒരു പരിഹാരമെന്നോണം ഓൺലൈൻ ക്ലാസുകൾ നടന്നന്നു എന്നുള്ളത് അവരെ സംബന്ധിച്ച് വലിയൊരു ആശ്വാസമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only