Sep 3, 2023

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കലാശക്കൊട്ട്


കോട്ടയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറുമണിവരെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍ നടക്കും. 

നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന് നടക്കും. വന്‍ ഭൂരിപക്ഷം യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍, മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 


അതേസമയം മണ്ഡലത്തില്‍ കരുത്ത് അറിയിക്കുക ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 3 സ്വതന്ത്രര്‍ ഉള്‍പ്പെടെ 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണി സിപിഎം നേതാവ് ജെയ്ക് സി തോമസിനെ രംഗത്തിറക്കിയപ്പോള്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only