Sep 21, 2023

കോട്ടയത്ത് തീക്കോയി പഞ്ചായത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗത നിരോധനം


കോട്ടയം∙ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വെള്ളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു റബ്ബർ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്. തീക്കോയി ആറ്റിൽ ഇനിയും വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.


ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗത തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only