Sep 8, 2023

കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു


കോടഞ്ചേരി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം സമാപിച്ചു. വി.കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും നടന്നു.മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി യും, ജപമാലയും, ദിവ്യകാരുണ്യ ആരാധനയും, മരിയന്‍ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.


കഴിഞ്ഞ 8 ദിവസമായി ആയിരക്കണക്കിന് വിശ്വാസികളാണ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only