Oct 2, 2023

ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി


നമ്മുടെ

രാജ്യം ഇന്ന് 154- ]o ഗാന്ധിജയന്തി ആഘോഷിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് എല്ലാ വർഷവും ഒക്ടോബർ 2ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. ഇന്ത്യയിലെ മൂന്ന് ദേശീയ അവധികളിൽ ഒന്നാണിത്. ഐക്യരാഷ്ട്രസഭ. ഒൿടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു ഗുജറാത്തിലെ ബോർപന്തറിൽ കരം ചന്ദ് ഗാന്ധിയുടെയും പുത്തലീ ഭായിയുടേയും മകനായി 1869 ഒക്ടോബർ 2 ന് ആയിരുന്നു ഗാന്ധിജിയുടെ ജനനം.  . ഹിംസയുടെ മാർഗം തെരഞ്ഞെടുക്കാതെ  അ - ഹിംസയുടെ പേരിൽ സമരങ്ങൾ നടത്തിയിരുന്ന മനുഷ്യനായിരുന്നു ഗാന്ധിജി.
 രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹൽ വ്യക്തിത്വങ്ങളിൽഒരാളായിരുന്നുഅദ്ദേഹം. മലയാളത്തിലെ ആധുനിക കവിത്രയങ്ങളിൽ ഒരാളായ വള്ളത്തോൾ നാരായണമേനോൻ എന്റെ ഗുരുനാഥൻ എന്നൊരു കവിത ഗാന്ധിജിയെ കുറിച്ച് രചിച്ചിട്ടുണ്ട്
 1969 ൽ ആദ്യമായി റിസർവ് ബാങ്ക് ഗാന്ധിജിയുടെ ജന്മ ശാപതാബ്ദി വേളയിൽ സേവാഗ്രാം ആശ്രമത്തിന്റെ പശ്ചാത്തലത്തിലുള്ള നൂറ് രൂപാ നോട്ട് ഇറക്കിയിരുന്നു..  .
 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്സ എന്ന ഘാതകന്റെ കരങ്ങളാൽ കൊല്ലപ്പെട്ടു.

KMR

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only