Oct 11, 2023

കൊറിയർ വഴി മയക്കുമരുന്ന് വില്‍പ്പന യുവാവിന് 24 വർഷം കഠിന തടവിന് വിധിച്ചു


കോഴിക്കോട്: കൊറിയർ വഴി മയക്കുമരുന്നു വിൽപ്പന നടത്തിയ യുവാവിന് വടകര NDPS കോടതി 24 വർഷം തടവുശിക്ഷ വിധിച്ചു.

2022 മാർച്ച് മാസം പതിനാറാം തീയതി  1.52 ഗ്രാം LSD,1.435 കി.ഗ്രാം ഹാഷിഷ്  ഓയിൽ,2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നീ മയക്കു മരുന്നുകളുമായി കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഫാത്തിമ ഹൗസിൽ അബ്ദുള്‍ റഹിമാന്‍ മകന്‍ ഫസലു എന്നയാളെ ഇയാളുടെ വീട്ടിൽ വെച്ചാണ്
 മയക്കുമരുന്ന് സഹിതം  കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും  അറസ്റ്റ് ചെയ്തത് . 
ഈ കേസ്സിന്റെ തുടർ അന്വേഷണം എക്സൈസ് കമ്മീഷണര്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.  ഉത്തരമേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെകര്‍  ആർ എൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം  കേസിൻ്റെ അന്വേഷണം നടത്തുകയും പ്രതി റിമാണ്ടിലിരിക്കെത്തന്നെ  കുറ്റ പത്രം സമര്‍പ്പിക്കുകയും ചെയ്തു.


പ്രതിക്ക്  MDMA ബാംഗ്ലൂരില്‍ നിന്നും  സംഘടിപ്പിച്ചു നൽകിയ കോഴിക്കോട് സ്വദേശിയേയും  ബാംഗ്ലൂരിലെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന നീഗ്രോയുടെ പക്കല്‍ നിന്നും കൊക്കൈന്‍ സംഘടിപ്പിച്ച് നല്‍കിയ ബാംഗ്ലൂര്‍ സ്വദേശിയേയും  പിന്നീട് എക്സൈസ് ക്രൈം ബ്രാഞ്ച്  അറസ്റ്റ് ചെയ്തിരുന്നു.


വിചാരണ പൂര്‍ത്തിയാക്കിയ വടകര NDPS സ്പെഷ്യൽ കോടതിയാണ് ഒന്നാം പ്രതി ഫസലുവിനെ 1.52 ഗ്രാം LSD കൈവശം വച്ചതിന് 13 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ,1.435 കി.ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ച് കുറ്റത്തിന് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും 2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നിവ കൈവശം വെച്ച് കുറ്റത്തിന് 6 മാസം വീതം തടവിനുമായി മൊത്തം 24 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാൾ ബാംഗ്ലൂര്‍ , ഡെല്‍ഹി ഗോവ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ മയക്കുമരുന്നുകള്‍  വാങ്ങി കൊറിയര്‍ വഴി ആവശ്യക്കാർക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു. ഇയാളുടെ  പേരില്‍  2017 ല്‍  29.5 ഗ്രാം ഹാഷിഷ് ,14.5 ഗ്രാം കൊക്കൈന്‍,1 ഗ്രാം  LSD എന്നിവ കൈവശം വെച്ച കുറ്റത്തിന്   കേഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ ഒരു കേസ്സ് ര്ജിസ്റ്റര്‍ ചെയ്തിരുന്നു ,ഈ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. ഈ കേസ്സില്‍ ഒരു വര്‍ഷം ജയില്‍ റിമാണ്ടില്‍ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നത് .
ഗൾഫിൽ നിന്നും മയക്കുമരുന്ന് കൊറിയർ വഴി വരുത്തിയതിന് ഇയാളുടെ പേരിൽ എറണാകുളത്തെ എക്സൈസ് സ്ക്വാഡ് ഓഫീസിൽ കേസ്സ് നിലവിലുണ്ട്.

 എക്സൈസ് ക്രൈം ബ്രാഞ്ച് പ്രിവന്റീവ് ഓഫീസർമാരായ സുഗന്ധകുമാർ കെ വി ,സുധീർ കെ ,സജീവ് പി സിവിൽ എക്സൈസ് ഓഫീസർ ജിബിൽ . എ ,എക്സൈസ് ഡ്രൈവർ രാജേഷ് . എൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനൂജ് ഹാജരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only