Oct 4, 2023

പാചകവാതക സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രം; ആനുകൂല്യം ഉജ്ജ്വല പദ്ധതി പ്രകാരമുള്ള കണക്ഷനുകൾക്ക്


ദില്ലി: പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയർത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് സബ്സിഡി കിട്ടുക.
തൊഴിലുറപ്പ് പദ്ധതി എന്ന യുപിഎ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിനോട് കിടപിടിക്കുന്നത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് എൻഡിഎയുടെ ഉജ്ജ്വല യോജന. ഇന്ത്യൻ അടുക്കളകളിൽ, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളിൽ വിറകിനു് പകരം എൽപിജി ഉപഭോഗം ശീലമാക്കിക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. അടുക്കളകളിലെ പുകയടുപ്പുകളിൽ ഊതിയൂതി ആരോഗ്യം ക്ഷയിക്കുന്നതിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുക എന്നതാണ് എൽപിജി പോലുള്ള പുകരഹിതമായ ഇന്ധനം അടുക്കളയിൽ വിറകിന് പകരമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിറക് തേടി കാട്ടിനുള്ളിലും മറ്റും പോയി ഉണ്ടാവുന്ന അപകടങ്ങളും അതുവഴി കുറയ്ക്കാനാണ് ഉജ്വല പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only