കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്പേയ്സ് സയൻസ് ത്രൂ ഐ.എസ്.ആർ.ഒ പരിപാടി സംഘടിപ്പിച്ചു.തിരുവനന്തപുരം ഐ.എസ്.ആർ.ഒ സയൻ്റിസ്റ്റ് ശരത്ചന്ദ്രൻ നായർ.എസ് ക്ലാസ്സ് നയിച്ചു.ചാന്ദ്രയാൻ - 3,ആദിത്യ-L1 തുടങ്ങീ ഐ.എസ്.ആർ.ഒ ബഹിരാകാശ ഗവേഷണ മേഖലയിൽ ലോകത്തിന് നല്കിയ സംഭാവനകൾ പവർ പോയൻ്റ് പ്രസൻ്റേഷനിലൂടെ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.കൂടാതെ റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.ബഹിരാകാശ ലോകത്തെക്കുറിച്ച് ഏറെ വിജ്ഞാനപ്രദമായതും,ചിന്തോദ്ദീപകവുമായ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അസുലഭ നിമിഷങ്ങളായി മാറി.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതമാശംസിച്ച ചടങ്ങിൽ സൗഹൃദ ക്ലബ് കോർഡിനേറ്ററും ഫിസിക്സ് അദ്ധ്യാപികയുമായ ബിക്സി ചാക്കോച്ചൻ ഔദ്യോഗികമായി നന്ദിയറിയിച്ചു.അദ്ധ്യാപകരായ ബൈജു ജോസഫ് പൈകയിൽ,,റെജി പി.ജെ,ജീന തോമസ്,സാന്ദ്ര ബേബി,ഷീൻ.പി.ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment