Oct 1, 2023

പോസ്റ്റർ നിർമാണത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാമതായി


കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം - 23 (National Climatic Conclave -23) ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ പ്രസന്റേഷൻ മത്സരത്തിൽ കോഴിക്കോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ തുടർ പ്രവർത്തനമായാണ് പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്ത ചരിത്രങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന സാമ്പത്തിക തകർച്ച ,കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ ഭാവങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് വിദ്യാർത്ഥികൾ 5 പോസ്റ്ററുകൾ അവതരിപ്പിച്ചത്.

പ്ലസ് ടൂ സയൻസ് വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി, പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി എമിലിൻ എലിസബത്ത് എന്നീ വിദ്യാർത്ഥികളാണ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് സെൻററിലെ കോടഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ ആയ ലിൻസി വിദ്യാർത്ഥികൾക്ക് ആവശ്യമായ നേതൃത്വം നൽകി.

പ്രസ്തുത വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അനുമോദനങ്ങൾ അറിയിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only