Oct 1, 2023

എം. എ. എം.. ഒ. കോളേജ് എൻ. എസ്. എസ്. ഗാന്ധിജയന്തിയുടെ ഭാഗമായി സ്വച്ചതാ ഹി സേവാ -ശ്രമദാൻ നടത്തി.


മുക്കം:
ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഇന്ത്യയിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ ആചരിക്കുന്ന സ്വച്ചതാ ഹി സേവാ : മാലിന്യ മുക്ത ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി മണാശ്ശേരി എം. എ. എം. ഒ. കോളേജിലെ 45 & 101 എന്നീ എൻ. എസ്. എസ്. യൂണിറ്റുകൾ 1 Hour of Sramadaan for Swachatha മണാശ്ശേരി ടൗണിൽ നടത്തി.

ശുചിത്വ പ്രവർത്തനങ്ങൾ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. റിയാസ് കെ., അമൃത പി. എന്നിവർ ഉദ്ഘാടനം ചെയ്തു.

മണാശ്ശേരി ടൗണിൽ നടന്ന ശുചിത്വ പ്രവർത്തനങ്ങൾ സെക്രട്ടറിമാരായ അജ്മൽ, മുഹമ്മദ്‌ ഷിയാസ്, ഇത്തു ഇന്ഷ എന്നിവർ നേതൃത്വം നൽകി. രണ്ട് യൂണിറ്റുകളിലായുള്ള വോളന്റീർമാർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only