കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പഞ്ചായത്ത് തല ശിൽപ്പശാല 31/10/2023 ചൊവ്വാഴ്ച്ച നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് പി.റ്റി നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ആമുഖ അവതരണം നടത്തി. എന്താണ് നെറ്റ് സീറോ കാർബൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിനെ എങ്ങനെ കാർബൺ തുലിതമാക്കണം. ഹരിത ഓഫീസ് ആശയം എങ്ങനെ പ്രാവർത്തികമാകണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നെറ്റ് സീറോ കാർബൺന്റെ സാങ്കേതിക പരമായ കാര്യങ്ങൾ, അതിന്റെ സംഘാടന രീതികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ വിശദമായി ഹരിത കേരളം മിഷൻ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശശീന്ദ്രൻ സി.പി അവതരിപ്പിച്ചു. ഈ പഞ്ചായത്ത് തല ശിൽപ്പശാലയുടെ തുടർച്ചയായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ നെറ്റ് സീറോ കാർബൺ പഞ്ചായത്ത് ആക്കി മാറ്റാനുള്ള തുടർ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ സാധിക്കും എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ഭരണ സമിതി അംഗം ജോണി വാളിപ്ലാക്കൽ ,ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ സ്വാഗതവും, ഹരിത കേരളം മിഷൻ കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസീസ് നന്ദിയും പറഞ്ഞു.
Post a Comment