Oct 7, 2023

പുതുലഹരിയും മാറുന്ന യുവതയും - ക്ലാസ്സ്‌ സംഘടിപ്പിച്ചു


കോടഞ്ചേരി : 

 വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ ഉജജീവനം പദ്ധതിയുടെ ഭാഗമായി  പുതുലഹരിയും മാറുന്ന യുവതയും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കോഴിക്കോട്  ക്രൈം ബ്രാഞ്ച് എസ് ഐയും, തിരക്കഥാകൃത്തും, സിനിമ അഭിനേതാവും, മോട്ടിവേഷണൽ സ്പീക്കറുമായ ദിലീഷ്  സാറ്റോ ക്ലാസിന് നേതൃത്വം നൽകി. 

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം, തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ, അമിതമായ ലഹരി ഉപയോഗം മൂലം മാനസികാരോഗ്യം നഷ്ടപ്പെടുന്ന വിദ്യാർത്ഥികളെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങൾ എന്നീ വിഷയങ്ങൾ വളരെ തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു.

 തുടർന്ന് വിദ്യാർത്ഥികൾ സംശയനിവാരണം നടത്തി. വോളണ്ടിയേഴ്സായ ആൻവിയ റ്റിജി, ക്രിസ്റ്റീന ജിജി എന്നിവർ ക്ലാസ്സിൻ്റെ അവലോകനം നടത്തി.

  പ്രിൻസിപ്പൽ, അദ്ധ്യാപകർ , വോളണ്ടിയർ ലീഡേഴ്സ്എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only