
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മുഴുവൻ പേരെയും കണ്ടെത്തി യഥാ സമയം സൗജന്യ ചികിത്സയും മറ്റ് സഹായങ്ങളും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബാരോഗ്യ കേന്ദ്രം കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആണ് സമ്പൂർണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി നടപ്പിലാക്കുന്നത്.കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ നടന്ന ചടങ്ങിൽ കൂടരങ്ങി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നസ്രുൽ ഇസ്ലാം സ്വാഗതം പറഞ്ഞതോടൊപ്പം വിഷയത്തെക്കുറിച്ച് ലഘു വിവരണം നടത്തി . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റോസിലി ടീച്ചർ, മുക്കം പി ആർ ഓ ശ്രീ രഞ്ജു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ലാ സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടി പ്രോജക്ട് കോഡിനേറ്റർ സുരഭി, കോഴിക്കോട് ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോക്ടർ ലിൻഡ, സൈക്യാട്രിക് സോഷ്യൽ വർക്കർ ശ്രീമതി ശില്പ എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജീവൻ. സി നന്ദി പറഞ്ഞു....
Post a Comment