Oct 16, 2023

തോട്ടക്കാട് മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി പ്രവർത്തി ഉദ്ഘാടനം ചെയ്തു


കാരശ്ശേരി :
2018 ലെ ഉരുൾപൊട്ടലിൽ മണ്ണിടിച്ചിൽ സംഭവിച്ച സണ്ണിപടി വാക്കവയൽ പ്രദേശത്ത് സംസ്ഥാന സർക്കാർ സഹായത്തോടെ മണ്ണ് സംരക്ഷണവകുപ്പ് 63ലക്ഷം രൂപ ചിലവഴിച്ചു നിർമിക്കുന്ന മണ്ണ് സംരക്ഷണ പ്രവർത്തിയുടെ 20 ലക്ഷത്തിന്റെ ആദ്യഘട്ടം പ്രവർത്തിയുടെ ഉൽഘടനംതേക്കുംകുറ്റിയിൽ വെച്ച് ബഹുമാനപെട്ട തിരുവമ്പാടി M L A ലിന്റോ ജോഷഫ് നിർവഹിച്ചു കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് വി. പി സ്മിത അധ്യക്ഷൻ ആയി, ജില്ലാ പഞ്ചായത്ത്‌ വികസനസ്റ്റാൻറ്റിങ് ചെയർമാൻ വി. പി ജമീല, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ശാന്തദേവി മൂത്തേടത്ത്, M R സുകുമാരൻ, കെ ശിവദാസൻ, കെ കെ നൗഷാദ്, കൃഷിഓഫീസർ രേണുക, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ പി അബ്ദുസമദ്, താമരശ്ശേരി മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത്, സണ്ണി ചേമ്പോട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only